KSDLIVENEWS

Real news for everyone

ഗാസയില്‍ വെടിനിര്‍ത്തലിനായി തിരക്കിട്ട ചര്ച്ചകള്‍; ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ കെയ്റോയില്‍

SHARE THIS ON

ഗസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടവര്‍ നൂറ് കടന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല് ഫത്തഹ് അല് സീസിയുടെ മധ്യസ്ഥതയിലാണ് പുതിയ സമാധാനചര്ച്ചകള്. ഇതിനായി ഹമാസ് രാഷ്ട്രീകാര്യതലവന് കെയ്റോയിലെത്തി. 40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഒരാഴ്ച വെടിനിര്‍ത്തലാകാമെന്നാണ് ഇസ്രായേല്‍ അറിയിച്ചത്. എന്നാല് ആക്രമണം പൂര്ണമായും അവസാനിപ്പിച്ചാല് മാത്രമേ ബന്ദിമോചനമുള്ളൂവെന്നാണ് ഹമാസ് നിലപാട്.

കുട്ടികളും സ്ത്രീകളും പ്രായമേറിയവരുമുള്പ്പെടെയുള്ള ബന്ദികളുടെ വീഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടതിന് പിന്നാലെ ഇസ്രായേലില് പ്രതിഷേധവും സമ്മര്ദ്ദവും ശക്തമാണ്. ഈ പശ്ചാത്തലത്തില് കൂടിയാണ് ഇസ്രായേല് വെടിനിര്ത്തലിന് സന്നദ്ധത അറിയിച്ചത്. അതെസമയം ഖാന് യൂനിസിലും റഫയിലുമായി ഇന്നും ഇസ്രായേല് ആക്രമണം തുടര്ന്നു. കഴിഞ്ഞ 24 മണിക്കൂറില് കഴിഞ്ഞ 24 മണിക്കൂറില് നൂറിലേറെ പേര് കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ജബാലിയ അഭയാര്‍ഥി ക്യാന്പ് പിടിച്ചടക്കിയെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു,, ശുദ്ധജലം ലഭ്യമല്ലാത്തത് മൂലം നിരവധി കുഞ്ഞുങ്ങള്‍ മരിചക്കുമെന്ന് യൂണിസെഫ് അറിയിച്ചു,,അതിനിടെ ഗസയില് മൂന്ന് സൈനികര് കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല് സൈന്യവും സ്ഥിരീകരിച്ചു. ഇതോടെ കൊല്ലപ്പെട്ട ഇസ്രായേല്‍

ലബനനില്‍ ഇസ്രായേല് നടത്തിയ ആക്രമണത്തില് നിരവധി ഹിസ്ബുള്ള പോരാളികള് കൊല്ലപ്പെട്ടു. ചെങ്കടലില് ഹൂതി ആക്രമണം തുടരുന്ന പശ്ചാത്തലത്തില് കൂടുതല് കാര്ഗോ കപ്പലുകള് സര്വീസ് താല്ക്കാലികമായി നിര്ത്തി. ഹൂതികള്ക്കെതിരെ കഴിഞ്ഞ ദിവസം അമേരിക്ക പ്രഖ്യാപിച്ച ബഹുരാഷ്ട്രനാവിക സേനാസഖ്യം മേഖലയില് ഉടന് പട്രോളിങ് തുടങ്ങുമെന്ന് യുഎസ് വൃത്തങ്ങള് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!