റെയില്‍വെയുടെ അപ്രതീക്ഷിത പ്രഖ്യാപനം; കേരളത്തിന് പത്ത് സ്പെഷ്യല്‍ ട്രെയിൻ, മലയാളികള്‍ക്ക് ആശ്വാസം
ന്യുഡല്‍ഹി: ക്രിസ്മസ് കാല യാത്രാ ദുരിതം അനുവഭവിക്കുന്ന കേരളത്തിന് ആശ്വാസമായി പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വെ മന്ത്രാലയം.
ഇതോടൊപ്പം വിവിധ റെയില്‍വെ സോണുകളിലായി 149 സ്പെഷ്യല്‍ ട്രിപ്പുകളും റെയില്‍വെ അനുവദിച്ചിട്ടുണ്ട്. കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച കാര്യം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനെ അറിയിച്ചു. ശബരിമല തീർത്ഥാടനത്തിനായി 413 സ്പെഷ്യല്‍ ട്രിപ്പുകളും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റെയില്‍വെയുടെ പ്രഖ്യാപനം ക്രിസ്മസ് കാലത്ത് യാത്രാദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് വലിയ ആശ്വാസം സൃഷ്ടിക്കും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും കേരളത്തിലെ ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കണ്‍ഫേം ടിക്കറ്റില്ലായിരുന്നു. കൊള്ളനിരക്ക് നല്കി വിമാന, ബസ് സർവീസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരാവുന്ന സാഹചര്യത്തിലാണ് റെയില്‍വെയുടെ പ്രഖ്യാപനം.