KSDLIVENEWS

Real news for everyone

അൽഹുസ്ന ഷീ അക്കാദമിയിൽ അജ്മീർഖാജ ആണ്ടനുസ്മരണവും അൽഹുസ്ന ഫെസ്റ്റും നാളെ തുടക്കം

SHARE THIS ON




കാസർകോട്: ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജ (റ) ആണ്ടനുസ്മരണവും താലന്റിയ 2k24 അൽ ഹുസ്ന ഫെസ്റ്റും നാളെ ആരംഭിക്കും.
രാവിലെ 9.30ന് അൽ ഹുസ്ന കോൺഫറൻസ് ഹാളിൽ നടക്കുന്ന ഉദ്ഘാടന സംഗമത്തിൽ പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്സനി സ്വാഗതം ആശംസിക്കും ഡയറക്ടർ മുനീർ സഅദി അൽ അർഷദി നെല്ലിക്കുന്നിന്റ അദ്ധ്യക്ഷതയിൽ പ്രഫസർ ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്യും
ശംസുൽ ഹുദാ നൂരി സൈനബ് അൽ ഫിഹ്‌രി മുഹ്‌സിന വഫിയ്യ ഖൈറുന്നിസ സക്കിയ്യ ഫാത്വിമ റുസൈന വഫിയ്യ സഹ്‌റ സക്കിയ്യ നഫീസത്ത് മിസ്‌രിയ്യ അൽ സഅക്കിയ സംബന്ധിക്കും.

തുടർന്ന് ദിജ്ല ഫുറാത്ത് എന്നീ ഗ്രൂപ്പുകളിലായി നാല്പതു ഇനങ്ങളിൽ നൂറോളം വിദ്യാർത്ഥികൾ മാറ്റുരക്കും.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സുൽത്താൻ ഹിന്ദ് അജ്മീർ ഖാജ ആണ്ടനുസ്മരണ സദസ്സിന് പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ് അൽ ഹാഫിള് അസ്‌ഹർ അൽബുഖാരി നേതൃത്വം നൽകും. പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!