KSDLIVENEWS

Real news for everyone

കണ്ണൂർ മേയർ പദവി ഇനി മുസ്‍ലിം ലീഗിന്: മുസ്‍ലിഹ് മഠത്തിൽ പുതിയ മേയർ

SHARE THIS ON

കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണു യുഡിഎഫിലെ മുസ്‍ലിഹ് മഠത്തിൽ പരാജയപ്പെടുത്തിയത്. ‌എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‍ലിഹ് മഠത്തിലിന് ലഭിച്ചത്. എൻ.സുകന്യയ്ക്ക് 18 വോട്ടും.

മു‌സ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ

മു‌സ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ. ചിത്രം:സമീർ എ.അഹമ്മദ്∙മനോരമ
നിലവിൽ കോർപറേഷൻ കൗൺസിലിൽ മുസ്‍ലിം ലീഗിന്റെ പാർട്ടി ലീഡറാണു മുസ്‍ലിഹ് മഠത്തിൽ. ലീഗുമായുള്ള ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ ഈ മാസം ഒന്നിനു മേയർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് നടന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!