KSDLIVENEWS

Real news for everyone

ഗസ്സയില്‍ വെടിനിര്‍ത്തിയപ്പോള്‍ വെസ്റ്റ് ബാങ്കില്‍ കൂട്ടക്കൊല, 10 മരണം; തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് താഴെ നിറയെ അഴുകിയ മൃതദേഹങ്ങള്‍; രണ്ട് ദിവസത്തിനിടെ കണ്ടെടുത്തത് 120 എണ്ണം

SHARE THIS ON

വേസ്റ്റ്ബാങ്ക്: ഗസ്സയിലെ വെടിനിര്ത്തലിനു പിന്നാലെ ഹമാസിന്റെ ബദ്ധവൈരിയായ ഫലസ്തീന് അതോരിറ്റി ഭരിക്കുന്ന വെസ്റ്റ്ബാങ്കില് ഇസ്റാഈല് കൂട്ടക്കൊല നടത്തുന്നു.

24 മണിക്കൂറിനുള്ളില് 10 പേരെയാണ് ഇവിടെ ഇസ്റാഈല് കൊലപ്പെടുത്തിയത്. ജെനിന് അഭയാര്ഥി ക്യാംപിനു സമീപം നടത്തിയ ആക്രമണത്തില് ആണ് ഇത്രയും പേര് കൊല്ലപ്പെട്ടതെന്ന് ഫലസ്തീന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം റോഡരികിലെ ബോംബ് സ്ഫോടനത്തില് ഇസ്റാഈല് സൈനികന് കൊല്ലപ്പെടുകയും മറ്റൊരു സൈനികന് ഗുരുതരമായി പരുക്കേല്ക്കുകയും ചെയ്തിരുന്നു. സൈനിക വാഹനം പോകുമ്ബോഴാണ് സ്ഫോടനം നടന്നത്.

ഇസ്റാഈല് സൈന്യവും പൊലിസുമാണ് ഇന്നലെ അതിരാവിലെ മുതല് ആക്രമണം തുടങ്ങിയത്. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള് ലഭ്യമല്ല. ആക്രമണത്തില് 35 പേര്ക്ക് പരുക്കേറ്റു. സാധാരണക്കാര്ക്കും ഫലസ്തീന് സുരക്ഷാ സേനയ്ക്കും എതിരേ ഇസ്റാഈല് സൈന്യം നിറയൊഴിച്ചു. ആക്രമണം ‘ഭീകരത’ അമര്ച്ച ചെയ്യാനാണെന്ന് ഇസ്റാഈല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു. ഇസ്റാഈല് നടത്തുന്നത് അധിനിവേശമാണെന്ന് ജനിന് ഗവര്ണര് കമാല് അബഹു അല് റബ് പറഞ്ഞു.

അതേസമയം, തകര്ന്ന കെട്ടിടങ്ങള്ക്കിടയില്നിന്ന് 120 മൃതദേഹങ്ങള് കണ്ടെടുത്തു. വെടിനിര്ത്തല് നിലവില്വന്നതോടെ നടത്തിയ തിരച്ചിലിനിടെയാണ് അഴുകിയ മൃതദേഹങ്ങള് കണ്ടെടുത്തത്. തിരിച്ചറിയാന് കഴിയാത്ത വിധത്തില് മൃതദേഹാവശിഷ്ടങ്ങള് പൊറുക്കിയെടുക്കുന്നതും നീക്കുന്നതുമായ ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.

ഇസ്റാഈലുമായുള്ള വെടിനിര്ത്തല് കരാറിന്റെ ഭാഗമായ രണ്ടാംഘട്ട ബന്ദി കൈമാറ്റ വ്യവസ്ഥപ്രകാരം നാലുപേരെ ശനിയാഴ്ച കൈമാറും. കൈമാറുന്ന നാലുബന്ദികളും സ്ത്രീകളാണെന്ന് ഹമാസ് വക്താവ് താഹിറുല് നുനു അറിയിച്ചു. എന്നാല് ഇവരുടെ വിശദാംശങ്ങള് ഹമാസ് വെളിപ്പെടുത്തിയിട്ടില്ല. ധാരണപ്രകാരം മോചിതരാകുന്നവരുടെ വിശദാംശങ്ങള് 24 മണിക്കൂറിന് മുമ്ബ് വെളിപ്പെടുത്തിയാല് മതി. വെടിനിര്ത്തല് പ്രാബല്യത്തില് വന്ന ഞായറാഴ്ച മൂന്നു വനിതകളെ ഇസ്റാഈലിനു കൈമാറിയിരുന്നു. ഹമാസിന്റെ തടവില് ഇപ്പോഴും ഏഴുവനിതകളുണ്ട്. അതില് അഞ്ചും യുവ വനിതാ സൈനികരാണ്. ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ആദ്യ തടവുകാരെ കൈമാറ്റമാണിത്. നേരത്തെ വെടിനിര്ത്തല് യാഥാര്ത്ഥ്യമായതിന്റെ ക്രെഡിറ്റ് തനിക്കാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.

15 മാസം നീണ്ടുനിന്ന ആക്രമണത്തിനിടെ ഗസ്സയില് ഇസ്റാഈല് തകര്ത്തത് 436,000 വീടുകളാണെന്ന വിവരം പുറത്തുവന്നു. കഴിഞ്ഞദിവസം പ്രാബല്യത്തില്വന്ന വെടിനിര്ത്തല് കരാറിലെ സുപ്രധാന വ്യവസ്ഥയായ ഗസ്സ പുനഃനിര്മാണത്തിനായി ചുരുങ്ങിയത് 4,000 കോടി (ഏകദേശം 3.4 ലക്ഷം കോടി രൂപ) ഡോളര് വേണ്ടിവരുമെന്നും യു.എന്നിന് കീഴിലുള്ള പുനരധിവാസ ഏജന്സിസായ ഒ.സി.എച്ച്‌.എ അറിയിച്ചു. മൂന്നുഘട്ട വെടിനിര്ത്തല് കരാറിലെ അവസാനഘട്ടം പ്രധാനമായും ഗസ്സ പുനഃനിര്മാണമാണ്. ഗസ്സയിലെ 92 ശതമാനംവീടുകളും തകര്ത്തതായും മുനമ്ബിലെ 90 ശതമാനം ആളുകളും ഭവനരഹിതരായതുമാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!