ഇന്ധനവില: പ്രതിഷേധിക്കാൻ നെഞ്ചിൽ അടുപ്പ്കൂട്ടി അശോകൻ

ചീമേനി∙ ഇന്ധന വില കുതിച്ച് ഉയരുന്നതിൽ പ്രതിഷേധിച്ച് വേറിട്ട സമരവുമായി അശോകൻ പെരിങ്ങാര രംഗത്ത്. സ്വന്തം ശരിരത്തിൽ തന്നെ അടുപ്പൊരുക്കിയാണ് ഹോട്ടൽ നടത്തിപ്പുകാരനായ അശോകൻ ചീമേനിയിൽ പ്രതിഷേധം ഒരുക്കിയത്. അശോകന്റെ നെഞ്ചിൽ അടുപ്പ്കൂട്ടി സജിത്ത് കൊഴുമ്മൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിലിടപ്പെട്ട് കൊണ്ട് നേരത്തെ തന്നെ വിത്യസ്തമായ സമരങ്ങൾ നടത്തിയ പൊതു പ്രവർത്തകനാണ് അശോകൻ പെരിങ്ങാര.

