KSDLIVENEWS

Real news for everyone

റാണിപുരത്ത് കുട്ടികളുടെ പാർക്ക് വരുന്നു

SHARE THIS ON

രാജപുരം: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ റാണിപുരത്ത് കുട്ടികളുടെ പാർക്കിന്റെയും നീന്തൽ കുളത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനിലൂടെ നിർവഹിച്ചു.

മന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. ഡി.സജിത്ത് ബാബു, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നാ പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.പത്മകുമാരി, പഞ്ചായത്തംഗം സി.ആർ.ബിജു എന്നിവർ സംസാരിച്ചു.

കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി 99 ലക്ഷം രൂപ ചെലവിലാണ് ഡി.ടി.പി.സി. കോട്ടേജിനോട് ചേർന്ന്‌ പാർക്ക്, നീന്തൽക്കുളം, ആയുർവേദ സ്പാ, ചെറുതടയണ എന്നിവ ഒരുക്കുന്നത്. നിർമിതികേന്ദ്രയ്ക്കാണ് നിർമാണച്ചുമതല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!