KSDLIVENEWS

Real news for everyone

രാജ്യത്ത് 46,951 പേര്‍ക്കു കൂടി കോവിഡ്; നവംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് 46,951 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ നവംബർ ഏഴിനു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടുകയും 212 പേർ രോഗബാധയെ തുടർന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ 1,16,46,081 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,16,46,081 പേർ രോഗമുക്തി നേടി. 3,34,646 സജീവ കേസുകളുണ്ട്. 1,59,967 പേരാണ് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. 4,50,65,998 പേർക്ക് ഇതിനോടകം വാക്സിൻ നൽകിക്കഴിഞ്ഞു.

മാർച്ച് 21 വരെ 23,44,45,774 സാമ്പിളുകൾ പരിശോധിച്ചതായും ഞായറാഴ്ച മാത്രം 8,80,655 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!