കാസർഗോഡ് ജില്ലയിൽ ഇന്ന് 44 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 39 പേർക്കും. 52 പേർക്ക് രോഗമുക്തി

COVID 19 UPDATES
22.03.2021
കാസര്‍കോട് ജില്ലയില്‍ 44 പേര്‍ക്ക് കോവിഡ്, 52
പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ 44 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 52 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1018 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6239 പേര്‍
വീടുകളില്‍ 5893 പേരും സ്ഥാപനങ്ങളില്‍ 346 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6239 പേരാണ്. പുതിയതായി 603 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 2167 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 410 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 406 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 81 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 52 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 31431 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 30109 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയില്‍ കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍;
അജാനൂര്‍- 1
ബളാല്‍-1
ചെമ്മനാട്-1
ചെറുവത്തൂര്‍-1
കള്ളാര്‍-1
ഈസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട്-4
കയ്യൂര്‍ ചീമേനി-5
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍- 2
കുമ്പള-2
കുറ്റിക്കോല്‍-1
മധൂര്‍-1
മടിക്കൈ- 6
മംഗല്‍പാടി- 1
നീലേശ്വരം-5
പടന്ന-1
പനത്തടി-1
പിലിക്കോട്-4
പുത്തിഗെ-1
തൃക്കരിപ്പൂര്‍-4
ഉദുമ-3
വലിയ പറമ്പ-1
ഇതരജില്ല
കുഞ്ഞിമംഗലം-1
പാവിങ്കാല്‍-1
ഉളിക്കര-1
ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
അജാനൂര്‍- 1
ബളാല്‍-1
ചെമ്മനാട്-2
ചെങ്കള-3
ചെറുവത്തൂര്‍-1
കാഞ്ഞങ്ങാട്-3
കാസര്‍കോട്-1
കയ്യൂര്‍ ചീമേനി-1
മംഗല്‍പാടി-5
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-2
നീലേശ്വരം-2
പൈവളിഗെ-1
പള്ളിക്കര-3
പനത്തടി-1
പിലിക്കോട്- 3
പുല്ലൂര്‍ പെരിയ-2
പുത്തിഗെ-1
തൃക്കരിപ്പൂര്‍-7
വലിയപറമ്പ-2
……………..Information – Public Relations Department
Kasargod…………..

