KSDLIVENEWS

Real news for everyone

യുഎഇയില്‍ ഇന്ന് രണ്ടായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍

SHARE THIS ON

അബുദാബി: യുഎഇയില്‍ ഇന്ന് 2,081 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,842 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോള്‍ നാല് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,03,232 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,04,872 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,86,920 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,565 മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 16,387 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!