മോദിയുടെ സൗദി സന്ദര്‍ശനം; പ്രതീക്ഷയോടെ ഇന്ത്യന്‍ ഹാജിമാര്‍

ദമാം: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഊദി സന്ദര്‍ശനത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് സ്വകാര്യ ഹജ്ജ് കമ്പനികള്‍ വഴി വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്കായി അപേക്ഷ നല്‍ക്കിയ ഹാജിമാര്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അവസാനഘട്ടത്തിലാണ് സാങ്കേതിക വിഷയങ്ങള്‍ മൂലം 42,000ത്തോളം ഹാജിമാരുടെ യാത്ര മുടങ്ങിയത്.
സഊദി സന്ദര്‍ശന വേളയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഹാജിമാരുടെ യാത്രാ വിഷയത്തില്‍ നയതന്ത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും കശ്മീര്‍, തമിഴ്‌നാട് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് നേരത്തെ കത്തയച്ചിരുന്നു.