KSDLIVENEWS

Real news for everyone

ദുബായ് തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ സാരഥികൾ

SHARE THIS ON

ദുബായ് തൃക്കരിപ്പൂർ മുസ്ലിം ജമാഅത്ത് ( DTMJ) കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം 12-മെയ്‌ 2024 ഞായർ ദുബൈ കെഎംസിസി ഹാളിൽ വെച്ച് നടന്നു.

പിപി.ഷബീറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ
സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട് രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറി ഷഹനാസ് അലി അവതരിപ്പിച്ചു. ഭാരവാഹി തെരഞ്ഞെടുപ്പിനായി ടിപി.സിറാജിനെ പ്രൈസഡിങ് ഓഫിസാറായി നിയമിച്ചു.

2024-26 വർഷത്തെ പുതിയ ഭാരവാഹികളായി
ടിപി അബൂബക്കർ ഹാജി പ്രസിഡണ്ട്, C നാസർ ജനറൽ സെക്രട്ടറി, OT നൗഷാദ് ട്രഷറർ, സി മുജീബ് കോർഡിനേറ്റർ, T.യൂനുസ് ഓഡിറ്റർ ആയും തിരഞ്ഞെടുത്തു.

മുഹമ്മദ്‌ സഹീർ.യുപി, എൻ.നിസാർ, ഫൈസൽ റഷീദ്, സാദിക്ക്.എ, എൻപി. സലാം വൈസ്പ്രസിഡന്റുമാരായും, സി.റിയാസ്, ഫാറൂഖ് ഹുസൈൻ, വിപികെ.ജാബിർ, ബി.അബ്ദുള്ള, വിപിപി.ഇസ്മായിൽ, എന്നിവരെ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.

പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയ മെമ്പർമാരെ ഉൾപ്പെടുത്തി ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടി ഒരു ട്രസ്റ്റ്‌ രൂപീകരിക്കാനും തീരുമാനിച്ചു.

യുപി.മുഹമ്മദ്‌ സഹീർ, എൻ പി സുനീർ, ടി പി സിറാജ്, ഷഹനാസലി, പി പി ഷബീർ, സി സുബൈർ, സലാം തട്ടാനിച്ചേരി, AK മുത്തലിബ്, OT അബ്ദുള്ള, OT നാസർ, OT നസീർ, ഫൈറൂസ് ഇബ്രാഹിം, C ജെമീസ്, നജാദ് അജ്മാൻ, കെപി. ഷഹൻഷാ, എൻ പി സലാം, ബി അബ്ദുള്ള, T യൂനുസ്, റിയാസ് ഖാദർ, ഫൈസൽ റഷീദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ട്രഷറർ OT നൗഷാദ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!