പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചു; മാതാവിന്റെ കാമുകനെതിരെ പോക്സോ കേസ്

കാസർകോട്: പതിനാലുകാരിയെ കെട്ടിപ്പിടിച്ച് ചുംബിച്ചതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ മാതാവിൻ്റെ കാമുകനെതിരെ ബദിയടുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയുടെ മാതാവും ഒരു ഡ്രൈവറും പ്രണയത്തിലായിരുന്നു. ഇതിനെ പെൺകുട്ടിയും പിതാവും എതിർത്തിരുന്നു. ഇത് വക വെക്കാതെ കാമുകനെ വിവാഹം കഴിച്ച യുവതി കഴിഞ്ഞ ദിവസം അയാളെയും കൂട്ടി മുൻ ഭർത്താവും മകളും താമസിക്കുന്ന വീട്ടിൽ എത്തിയത്. ഈ സമയത്താണ് മാതാവിന്റെ കാമുകൻ തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചതെന്ന് കുട്ടി നൽകിയ പരാതിയിൽ പറയുന്നു.

