ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും, കെ. വാസുകി നോര്‍ക്ക സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ബിജു പ്രഭാകര്‍ കെ.എസ്.ഇ.ബി. ചെയര്‍മാനാകും. കെ.എസ്.ഇ.ബി. ചെയര്‍മാനായിരുന്ന രാജന്‍ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി.
മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാകും. അതേ സമയം ബിജു പ്രഭാകര്‍ നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരും. കെ. വാസുകിയ്ക്ക് നോര്‍ക്ക സെക്രട്ടറി സ്ഥാനം കൂടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെക്രട്ടറിയാണ്.