100 ഇടങ്ങിലേക്ക് കുതിക്കാന്‍ സൗദിയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍, ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേണ്‍ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും സൗദി

ലോകത്തെ മുൻനിര വിമാനക്കമ്ബനികള്‍ക്കൊപ്പം മത്സരിക്കാനൊരുങ്ങി സൗദിയുടെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍. കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
സമീപ ഭാവിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് സൗദി ഇൻവെസ്റ്റ്‌മെന്റ് മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ലോകത്തെ നൂറ് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ക്കാണ് റിയാദ് എയര്‍ തുടക്കം കുറിക്കുക. ഇതിനായി അത്യാധുനിക സംവിധാനങ്ങളോട് കൂടിയ മോഡേണ്‍ വിമാനങ്ങളാണ് തയ്യാറാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബോയിംഗ് എയര്‍ക്രാഫ്റ്റ് കമ്ബനിയുമായി ചേര്‍ന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്.
പദ്ധതി ഏവിയേഷൻ വ്യാവസായത്തെ പ്രാദേശികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനും വഴിയൊരുക്കും. ഒപ്പം രാജ്യത്തെ അലൂമിനിയം വ്യവസായത്തെ ഇതുമായി ബന്ധിപ്പിക്കുന്നതിനും ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.ഒരാഴ്ച്ചയ്ക്ക് മുമ്ബായിരുന്നു റിയാദ് എയറിന്റെ പുതുപുത്തൻ വിമാനം റിയാദ് നഗരത്തെ വട്ടമിട്ടു പറന്നത്. സ്വദേശികള്‍ക്കും
വിദേശികള്‍ക്കും ഇത് ഒരു വിസ്മയ കാഴ്ച്ചയായിരുന്നു. പുതിയ ദേശീയ വിമാനക്കമ്ബനിയുടെ വിമാനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് ജനങ്ങളെ അറിയാക്കാനും സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിമാനം കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് കമ്ബനി ആദ്യ പറക്കലിലൂടെ ലക്ഷ്യമിട്ടത്. യുഎസില്‍ നിന്നും റിയാദിലേക്ക് എത്തിച്ച വിമാനം ജനങ്ങള്‍ക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദില്‍ താഴ്ന്ന് വട്ടമിട്ട് പറക്കുകയായിരുന്നു.
വ്യോമ സേന വിമാനങ്ങളുടെ അകമ്ബടിയോടെയായിരുന്നു വിമാനം നഗരത്തെ വട്ടമിട്ടത്. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍ നിന്ന് ബി787 ബോയിങ് റിയാദ് എയര്‍ വിമാനമാണ് പറന്നുയര്‍ന്നത്. ബോളിവാഡ് സിറ്റി, കിംഗ്ഡം സെന്റര്‍, കിങ് സൗദ് യൂണിവേഴ്‌സിറ്റി, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി, ഫൈസലിയ ടവര്‍, മുറബ്ബ എന്നിവിടങ്ങള്‍ക്ക് മുകളിലൂടെയാണ് വിമാനം പറന്നത്. 2025 ൻ്റെ തുടക്കത്തില്‍ പ്രവര്‍ത്തനമാരംഭിക്കുവാനാണ്
വിമാനക്കമ്ബനി ലക്ഷ്യമിടുന്നതെങ്കിലും 2030 നകം ലോകത്തെ 100 ലേറെ രാജ്യങ്ങളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിച്ച് യാത്രക്കാരുടെ അനുഭവം സമ്ബന്നമാക്കാനാണ് തീരുമാനം. റിയാദ് എയര്‍ വിമാനക്കമ്ബനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ബോയിങുമായി ഒപ്പു വെച്ചത്. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വില്‍പന കരാറുകളിലൊന്നാണ് യുഎസ് കമ്ബനിയുമായി സൗദി ഒപ്പു വെച്ചത്. ലോകത്തിലെ തന്നെ മുൻനിര വിമാനക്കമ്ബനികളുമായാകും റിയാദ് എയറിന്റെ മത്സരം. അതിനാല്‍ തന്നെ സര്‍വീസിലും ഗുണമേന്മയിലും ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിൻ സല്‍മാൻ രാജകുമാരന്റെ ഉത്തരവ്.

