KSDLIVENEWS

Real news for everyone

ആരിക്കാടിയില്‍ മീന്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം

SHARE THIS ON

കുമ്പള: മീന്‍ ലോറിയും ബൈക്കും കൂടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കൊടിയമ്മ ചേപ്പിനടുക്ക പിരിങ്കിലെ മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ അസ്‌ക്കര്‍ (21) ആണ് മരിച്ചത്.
സുഹൃത്ത് അനസി(22)നെ കാലിന് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെ ആരിക്കാടി കടവത്തെ ദേശീയപാത സര്‍വ്വീസ് റോഡിലായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന മീന്‍ ലോറിയും കൊടിയമ്മയിലേക്ക് പോവുകയായിരുന്ന അസ്‌ക്കറും സുഹൃത്തും സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ അസ്‌ക്കറിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുമ്പളയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

error: Content is protected !!