KSDLIVENEWS

Real news for everyone

വൈവിധ്യങ്ങള്‍ ഒഴുകുന്ന പാട്ടു ഭാഷകള്‍
എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന്‍ നാളെ തുടക്കം; (23 ജുലൈ 2023)

SHARE THIS ON

കാസറേേഗാഡ്: എസ് എസ് എഫ് മുപ്പതാമത് കാസര്‍കോട് ജില്ല സാഹിത്യോത്സവ് ജൂലൈ 23 മുതല്‍ 30 വരെ ഉളിയത്തടുക്കയില്‍ വെച്ച് സംഘടിപ്പിക്കുന്നു. ജില്ലയിലെ ഒമ്പത് ഡിവിഷനുകളില്‍ നിന്ന് മത്സരിച്ച് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ കലാ സാഹിത്യ മത്സരം ഉള്‍പ്പെടെ വിവിധ സാംസ്‌ക്കാരിക സംഗമങ്ങള്‍ കൂടി സാഹിത്യോത്സവില്‍ നടക്കും. ‘വൈവിധ്യങ്ങള്‍ ഒഴുകുന്ന പാട്ടു ഭാഷകള്‍” എന്ന ശീര്‍ശകത്തിലാണ് ഇപ്രാവശ്യത്തെ സാഹിത്യോത്സവ് സംഘടിപ്പിക്കുക. കാസര്‍കോട് ജില്ലയുടെ വൈവിധ്യങ്ങള്‍, ഭാഷ, സംസ്‌ക്കാരം,സാഹിത്യം തുടങ്ങിയവ സാഹിത്യോത്സവില്‍ ചര്‍ച്ചയാവും.ജൂലൈ 23 ന് മാലിക്ദീനാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച് നഗരിയില്‍ ഉയര്‍ത്തേണ്ട പതാകയുമായി വാഹനജാഥയോടെ ഉളിയത്തടുക്കയില്‍ എത്തും. വൈകിട്ട്് 5 മണിക്ക് പതാക ഉയര്‍ത്തും. ജൂലൈ 24 ന് കാസര്‍കോടിന്റെ അറബി പണ്ഡിതര്‍; സംഭാവനകള്‍, സ്വാധീനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. തുടര്‍ന്ന് ഉളിയത്തടുക്കയില്‍ വെച്ച് കാസര്‍കോടിന്റെ പഴയകാല ഗാനങ്ങളുടെ ഓര്‍മപ്പെടുത്തലായി കട്ടന്‍ ചായയും പിന്നെ പാട്ടും എന്ന പരിപാടിയും നടക്കും. ജൂലൈ 25 ന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് കാസര്‍കോടിന്റെ ആരോഗ്യം; തിരിച്ചറിവുകള്‍ വര്‍ത്തമാനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും.ജില്ലയുടെ ഭാഷാ വൈവിധ്യങ്ങള്‍ ചര്‍ച്ചാവിധേയമാക്കുകയാണ് ജൂലൈ 26 ന്.ഭാഷാ നാടിന്റെ താള വൈവിധ്യങ്ങള്‍ എന്ന പേരില്‍ ഉളിയത്തടുക്കയിലായിരിക്കും സംഗമം നടക്കുക.ജൂലൈ 27 വ്യാഴം കാസര്‍കോടിന്റെ മാധ്യമ ചരിത്രം, വര്‍ത്തമാനം എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. 28 വെളളി രാത്രി ദഫ് റാത്തീബും പ്രഭാഷണവും ആത്മീയ മജ്‌ലിസും നടക്കും. 29 ശനി രാവിലെ മുതല്‍ 170 മത്സരങ്ങളില്‍ 12 വേദികളിലായി 1500ഓളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും. വൈകിട്ട് 6 മണിക്ക് ഉദ്ഘാടനം സെഷന്‍ നടക്കും.പ്രോഗ്രാം കമിറ്റി ചെയര്‍മാന്‍ സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിക്കും. കര്‍ണ്ണാടക നിയമ സഭാ സ്പീകര്‍ യു ടി ഖാദര്‍ ഉദ്ഘാടനം ചെയ്യും കന്നഡ എഴുത്തുക്കാരനും ആക്ടിവിസ്റ്റുമായ അഡ്വ:പുനിത് അപ്പു മുഖ്യാതിഥിയാകും.എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍,സെക്രട്ടറി ജാബിര്‍ നെരോത്ത് എന്നിവര്‍ പ്രഭാഷണം നടത്തും.എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എകെഎം അഷ്‌റഫ് എം എല്‍ എ തുടങ്ങിയവര്‍ സംബന്ധിക്കും. ജൂലൈ 30 ന് നടക്കു ഇശല്‍ ഗാനങ്ങളുടെ കാസര്‍കോടന്‍ പെരുമ, കാസര്‍കോടന്‍ കവിത്രയങ്ങളുടെ കാലവും ദേശവും ചര്‍ച്ച വേദിയും കേശവാനന്ദ ഭാരതി വേര്‍സസ് കേരള സര്‍ക്കാര്‍, കാസര്‍കോട് കുള്ളനും കാര്‍ഷിക മേഖലയും, കാസര്‍കോട്; ടൂറിസം പിന്നോക്കാവസ്ഥയും സാധ്യതകളും തുടങ്ങിയ വിഷയങ്ങളില്‍ അവതരണവും നടക്കും.
ജുലൈ 30 വൈകിട്ട’് നടക്കു സമാപന സംഗമം കാസറഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്,മുന്‍ ജനറല്‍ സെക്രട്ടറി സിഎന്‍ ജഅ്ഫര്‍ എിവര്‍ പ്രഭാഷണം നടത്തും. സി എച്ച് കുഞ്ഞമ്പു എം എല്‍ എ, സയ്യിദ് ഹസനുല്‍ അഹ്ദല്‍, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍,ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ,കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും.
വ്യത്യസ്ത സെഷനുകള്‍ക്ക്,അബ്ദുറഹ്മാന്‍ അഹ്‌സനി, യൂസുഫ് ബാഖവി മാറഞ്ചേരി, ഫൈസല്‍ എളേറ്റില്‍, അഷ്‌റഫ് പുത്ത്, സിദ്ദീഖ് ബുഖാരി, സൂലൈമാന്‍ കരിവെള്ളൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, കുഞ്ഞികൃഷ്ണന്‍ അമ്പലത്തറ, ഷാനവാസ് പാദൂര്‍, അഹമ്മദ് ഷെറിന്‍, ഡോ: വിനോദ് കുമാര്‍ പെരുമ്പള, എബി കുട്ടിയാനം, ടി.എ ഷാഫി, സി.എല്‍ ഹമീദ്, ബശീര്‍ പുളിക്കൂര്‍, റസാഖ് സഖാഫി കോട്ടക്കുന്ന്, ഇര്‍ഫാദ് മായിപ്പാടി, അബ്ദു റഷീദ് സഅദി, മുഹമ്മദ് നംഷാദ്, റഈസ് മുഈനി അത്തുട്ടി, ബാദുഷ സഖാഫി, സിദ്ദീഖ് ഹിമമി, ഇര്‍ഷാദ് കളത്തൂര്‍, റസാഖ് സഅദി, ഖാദര്‍ സഖാഫി, സഈദ് അലി, മന്‍ഷാദ് അഹ്‌സനി, അബൂ സാലി പെര്‍മുദെ, ഫൈസല്‍ സൈനി, മുര്‍ഷിദ് പുളിക്കൂര്‍ നേതൃത്വം നല്‍കും.
പത്ര സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍
(വര്‍ക്കിങ്ങ് ചെയര്‍മാന്‍ സ്വാഗത സംഘം )അബ്ുറസ്സാഖ് സഖാഫി കോട്ടകുന്ന് (സ്വാഗത സംഘം കണ്‍വീണര്‍) സി എം എ ചേറൂര്‍ (ഫിനാന്‍സ് കണ്‍വീണര്‍) മുഹമ്മദ് നംഷാദ്,(ജില്ലാ ജ.സെക്രട്ടറരി ) റഈസ് മുഈനി (ജില്ലാ ഫിനാന്‍സ് സെക്ര’റരി )ഇര്‍ഫാദ് മായിപ്പടി.സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!