കോവിഡ് പശ്ചാത്തലത്തിൽ ടർഫ് ഗ്രൗണ്ടുകളിൽ കളി നിലച്ചു ;
ഉടമകൾക്ക് ലക്ഷങ്ങളുടെ നഷ്ടം
പടന്ന: കോവിഡ് പശ്ചാത്തലത്തില്‍ ടര്‍ഫ് ഗ്രൗണ്ടുകളില്‍ കളി നിലച്ചതോടെ ഉടമകള്‍ക്ക് ലക്ഷങ്ങളോളം നഷ്ടം. 30 ലക്ഷം മുതല്‍ 80 ലക്ഷം വരെ ചെലവിട്ടാണ് മൈതാനം ഒരുക്കുന്നത്.
ഫൈവ്സ് ഫുട്ബാളാണ് ഇത്തരം ഗ്രൗണ്ടുകളില്‍ നടത്താറ്. കഴിഞ്ഞ നാല് മാസമായി ഗ്രൗണ്ടുകള്‍ അടഞ്ഞു കിടക്കുകയാണ്. ദിവസം കുറഞ്ഞത് അഞ്ച് കളികളും സീസണില്‍ 10 കളികള്‍ വരേയും നടക്കാറുണ്ടായിരുന്നു.
കളി നടക്കുന്നില്ലെങ്കിലും പരിപാലന ചെലവ് ഭീമമാണ്. ലൈറ്റ് ബില്‍, ക്ലീനിങ്, സൂക്ഷിപ്പുകാരെന്റ ശമ്ബളം എന്നിവ സ്വന്തം പോക്കറ്റില്‍നിന്ന് എടുത്തുകൊടുക്കേണ്ട അവസ്ഥയിലാണ് ഉടമകള്‍.
ലൈറ്റുകള്‍ ഇടക്കിടെ രാത്രികളില്‍ ഓണ്‍ ചെയ്ത് വെച്ചില്ലെങ്കില്‍ ഉപകരണങ്ങളും ഗ്രൗണ്ടും കേടുവരും.
ഇതിന് പുറമെ പല ഗ്രൗണ്ടും ഭൂമി ലീസിന് എടുത്ത് നിര്‍മിച്ചവയാണ്. 40,000 രൂപ വരെയാണ് മാസത്തില്‍ ഭൂമി വാടക. കളി നടന്നാലും ഇെല്ലങ്കിലും അതും നല്‍കണം. കാസര്‍കോട് ജില്ലയില്‍ 20ഓളം ടര്‍ഫ് ഗ്രൗണ്ടുകള്‍ ഉണ്ട്.
എന്നാല്‍, ചില ജില്ലകളില്‍ കൂട്ടായ്മ ഉണ്ടെങ്കിലും സംസ്ഥാന തലത്തില്‍ ഇവര്‍ക്ക് സംഘടന ഇല്ല. അതുകൊണ്ടുതന്നെ തങ്ങളുടെ വിഷമം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താനും കഴിഞ്ഞിട്ടില്ല.
പരിമിതമായ നിലക്ക് കളികള്‍ നടത്താന്‍ അനുവദിച്ചാല്‍ ഗ്രൗണ്ട് പരിപാലന ചെലവെങ്കിലും ലഭിക്കും എന്ന് മാവിലാ കടപ്പുറം ഇ.എ അറീന സ്പോര്‍ട്സ് ഗ്രൗണ്ട് ഉടമ ഷക്കീര്‍ പറയുന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഇപ്പോള്‍ ഇത്തരം ഗ്രൗണ്ടുകളില്‍ കളി അനുവദിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു.
ഇനി കളി പുനരാരംഭിക്കണമെങ്കില്‍ തന്നെ ഒന്നര ലക്ഷം രൂപയെങ്കിലും ചെലവിട്ട് മിനുക്കുപണികള്‍ നടത്തേണ്ടിയും വരും. ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ടര്‍ഫ് ഗ്രൗണ്ട് ഉടമകളുടെ വാട്സ്‌ആപ് കൂട്ടായ്മ ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ഓണ്‍ലൈന്‍ യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്.