ബേക്കൽ കോട്ടയിലേക്കുള്ള യാത്രാ സൗകര്യം വർദ്ധിപ്പിക്കണം: പരശുറാം എക്സ്പ്രസിന് സ്റ്റോപ്പ് ആവശ്യപ്പെട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ

കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേക്കൽ കോട്ട.
ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ഇടം നേടിയ പ്രദേശം.
എന്നാൽ ബേക്കൽ കോട്ട സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് ബേക്കൽ കോട്ടയിലേക്ക് വരാനും തിരിച്ചു പോകാനുമുള്ള യാത്രാ സൗകര്യങ്ങളുടെ അപര്യാപ്‌തത ടൂറിസ്റ്റ് മേഖലയുടെ പുരോഗതിയെ തന്നെ സാരമായി ബാധിക്കുന്ന ഒന്നാണ്.
വിനോദ സഞ്ചാരികൾ നേരിടുന്ന യാത്രാ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെയെങ്കിലുമുള്ള പരിഹാരമെന്ന നിലയിൽ ഇരു ഭാഗത്തേക്കുമുള്ള പരശുരാം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് *ബേക്കൽ ഫോർട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ* യോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ബേക്കൽ നൈഫ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് മവ്വൽ മുഹമ്മദ് മാമു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അന്തായി ഹദ്ദാദ് നഗർ,
ട്രഷറർ അൻസാരി ബേക്കൽ,
എം സി ഹനീഫ്,
ഹക്കീം ബേക്കൽ,
കെ കെ അബ്ബാസ്,
അബ്ദുല്ല അഹമ്മദ് കുഞ്ഞി,
ഗഫൂർ ഷാഫി ഹാജി,
അബൂബക്കർ മവ്വൽ,
അബൂബക്കർ അന്തുമാൻ,
കല്ലിങ്കാൽ അബൂബക്കർ,
ഇസ്മായിൽ ഖിളരിയ്യ,
അബ്ദുല്ല ഹാജി കടപ്പുറം,
അബ്ദു തായൽ,
കരീം പള്ളത്തിൽ,
എം എ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു.