കാസർഗോഡ് കസബ കടപ്പുറത്ത് ആഞ്ഞ് വീശിയ ചുഴലിക്കാറ്റിൽ 12 വീടുകൾ തകർന്നു

കാസർകോട്: കാസർകോട് കസബ കടപ്പുറത്ത് തിങ്കളാഴ്ച രാവിലെ ഉണ്ടായ മിന്നൽ ചുഴലിയിൽ 12 വീടുകൾ തകർന്നു. കടത്ത മഴയ്ക്കൊപ്പമാണ് തീരത്ത് ചുഴലിക്കാറ്റ് ഉണ്ടായത്. പല വീടുകളുടെയും ഓടുകൾ പറന്നുപോയി. ചിലതിന്റെ മേൽക്കൂരയിൽ സ്ഥാപിച്ച തകരപ്പാളികളും തകർന്നുപോയിട്ടുണ്ട്. ബാബുവിന്റെ ഭാര്യ ഭാനു, രാമന്റെ മകൾ ജയന്തി, അശോകന്റെ മകൾ അശ്വതി, ബാലകൃഷ്ണന്റെ ഭാര്യ സാവിത്രി, ബാലന്റെ ഭാര്യ ലക്ഷ്മി, കല്യാണിയുടെ മകൾ ശകുന്തള, കറുപ്പന്റെ മകൾ കുഞ്ഞമ്മ, ദാമുവിന്റെ ഭാര്യ ദേവകി, മുല്ല ഗംഗാധരൻ, ഭാരതി, സോമൻ, നാരായണന്റെഭാര്യ നാരായണി, പ്രസന്നൻ എന്നിവരുടെ വീടുകളാണ് തകർന്നത്.
മേൽക്കൂരയില്ലാതായതോടെ മഴവെളളം ഉള്ളിൽ വീണ് വീട്ടിനുള്ളിലെ സാധനങ്ങളെല്ലാം നശിച്ചിട്ടുമുണ്ട്.