സാലറി കട്ട്: സമരം വിജയിപ്പിക്കണം. കെ.എ.ടി .എഫ്

നാലര വർഷമായി ജീവനക്കാരുടെയും അധ്യാപകരുടെയും പല ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. ആദ്യഘട്ട സാലറി കട്ടിൽ പിടിച്ചെടുത്ത തുക പണമായി തിരിച്ച് നൽകുമെന്ന വാഗ്ദാനത്തിന് വിപരീതമായി അടുത്ത സർക്കാരിന്റെ ബാധ്യതയാക്കി അത് മാറ്റിയിരിക്കുന്നു. ഒന്നര വർഷമായി കുടിശ്ശികയുള്ള ക്ഷാമബത്ത നൽകാനോ ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്താനോ യാതൊരു നീക്കങ്ങളുമില്ല.പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുന്ന കാര്യത്തിൽ മൗനം പാലിക്കുന്നു. ലീവ് സറണ്ടർ അടക്കം മരവിപ്പിക്കുകയും ജീവനക്കാർക്കായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ രണ്ടാമതും ഒരു സാലറി കട്ട് അടിച്ചേൽപ്പിച്ച് ജീവനക്കാരെയും അദ്ധ്യാപകരെയും ദുരിതത്തിലാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ നമ്മളും പങ്ക് ചേരുകയാണ്.
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പിടിച്ചുപറി തുടരാനുള്ള സർക്കാർ നീക്കത്തിനെതിരെ SETCO യുടെ നേതൃത്തത്തിൽ 23 – 9 -20 ബുധൻ സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിന് മുമ്പിലും പ്രതിഷേധ സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായി കാസറകോട് കളക്ട്രേറ്റ് പരിസരത്ത് ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് സംഘടിപ്പിക്കുന്ന സമരം വിജയിപ്പിക്കുന്നതിന് 12.30 തന്നെ താങ്കളും സഹപ്രവര്‍ത്തകരും എത്തിച്ചേരണമന്ന് അഭ്യർത്ഥിക്കുന്നു.
സംസ്ഥാന കൗൺസിൽ അംഗങ്ങള്‍, ജില്ലാ, സബ് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ നിർബന്ധമായും പങ്കെടുക്കണം.
യഹ്‍യാഖാന്‍ ഒ.എം
പ്രസിഡന്റ്
നൗഫല്‍ ചെര്‍ക്കള
ജനറല്‍ സെക്രട്ടറി
ഷഹീദ് എം.ടി.പി
ട്രഷറര്‍
കെ.എ.ടി.എഫ് കാസറകോട്
21/09/2020