ന്യൂസിലാന്‍ഡ് എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിന്‍വലിച്ചു

ഓക്ലന്‍ഡ് | രാജ്യത്ത് കൊവിഡ് നിയന്ത്രണ വിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിക്കാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാറിന്റെ തീരുമാനം. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നടപടി. അടുത്ത ദിവസം മുതല്‍ ഓക്ലന്‍ഡ് ഒഴികെയുള്ള രാജ്യത്തെ എല്ലാ പ്രദേശങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ജസീന്ത അര്‍ഡണ്‍ അറിയിച്ചു. ഓക്ല്ന്‍ഡില്‍ നിയന്ത്രണങ്ങള്‍ എടുത്ത് കളയുന്നത് വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷമാകും ഓക്ലന്‍ഡിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നാണ് വിവരം.
കഴിഞ്ഞ ആഗസ്റ്റില്‍ കൊവിഡിന്റെ രണ്ടാം വരവോടെയാണ് ഇവിടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ന്യൂസിലന്‍ഡില്‍ഇതുവരെ 1,815 പേര്‍ക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. 25 പേര്‍ ഇവിടെ മരണത്തിന് കീഴടങ്ങുകയും ചെയ്തു.