KSDLIVENEWS

Real news for everyone

ജില്ലയിയിലെ ആരോഗ്യമേഖ ലയുടെ കെടുകാര്യസ്ഥതക്കെതിരെ കാഞ്ഞങ്ങാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി; കല്ലേറില്‍ റവന്യൂമന്ത്രിയുടെ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

SHARE THIS ON

കാഞ്ഞങ്ങാട്: ജില്ലയിലെ ആരോഗ്യമേഖലയുടെ ശോചനീയാവസ്ഥയിലും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാത്ത നിരുത്തരവാദപരമായ സമീപനത്തിലും പ്രതിഷേധിച്ച് കാഞ്ഞങ്ങാട്ട് റവന്യൂമന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. മന്ത്രിയുടെ ഓഫീസും സി.പി.ഐ ഓഫീസും പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ടി.ബി റോഡിലെ എം.എന്‍ സ്മാരകമന്ദിരത്തിലേക്കാണ് ചൊവ്വാഴ്ച ഉച്ചയോടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. ഇതിനിടയില്‍ എം.എന്‍ സ്മാരകമന്ദിരത്തിനും സമീപത്തെ സി.പി.ഐ നിയന്ത്രണത്തിലുള്ള അഗ്രിക്കള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റിക്കും നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ മന്ത്രിയുടെ ഓഫീസിന്റെയും സി.പി.ഐ ഓഫീസിന്റെയും ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അതേസമയം മന്ത്രിയുടെ ഓഫീസിലേക്ക് സമാധാനപരമായി നടത്തിയ മാര്‍ച്ചിന് നേരെ ഓഫീസിലുണ്ടായിരുന്ന സി.പി.ഐ നേതാക്കള്‍ മരവടി കൊണ്ട് എറിഞ്ഞും അസഭ്യം പറഞ്ഞും പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!