KSDLIVENEWS

Real news for everyone

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ

SHARE THIS ON

തമിഴ്നാട് :തമിഴ്‌നാട് കമ്പം വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. മൂന്ന് വാഹനങ്ങളും രണ്ടുപേരും പൊലീസ് പിടിയിലായി. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.

ആന്ധ്രയിൽ നിന്നും കമ്പം വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന് തേനി എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ദിവാൻ മൊയ്ദീന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

കമ്പം ഉലകതേവർ സ്ട്രീറ്റിലെ വേൽമുരുകൻ, വിവേകാനന്ദ സ്ട്രീറ്റിലെ കുപേന്ദ്രൻ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മലിച്ചാമി, കൃഷ്ണൻ, കാളിരാജ് എന്നിവർ ഓടി രക്ഷപ്പെട്ടു. ഇവർ ഉപയോഗിച്ച കാറ്, ബൈക്ക്, വാൻ എന്നിവ പൊലീസ് പിടിച്ചെടുത്തു. കമ്ബംമേട് കാനന പാത വഴിയും കേരളത്തിലേയ്ക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന വൻ സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!