KSDLIVENEWS

Real news for everyone

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു

SHARE THIS ON

ഡൽഹി;രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 34,469 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,27,49,574 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.75%. തുടര്‍ച്ചയായ 86ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 26,115 പേര്‍ക്കാണ്. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 3,09,575 പേരാണ്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.92 ശതമാനമാണ്.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 96,46,778 ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്‌സിനുകളുടെ എണ്ണം 81.85 കോടി പിന്നിട്ടു. 80,35,135 സെഷനുകളിലൂടെയാണ് 81,85,13,827 ഡോസ് വാക്‌സിന്‍ നല്‍കിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!