KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതർ 77 ലക്ഷം കടന്നു ; 68,74,518 പേർക്ക് രോഗ മുക്തിയും ;
24 മണിക്കൂറിനിടെ 55,838 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 702 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് 60,000ല്‍ താഴെ കോവിഡ് രോഗികള്‍. 24 മണിക്കൂറിനിടെ 55,838 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 77,06,946 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ 702 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,16,616 ആയി ഉയര്‍ന്നു. നിലവില്‍ 7,15,812 പേരാണ് ചികിത്സയിലുളളത്. 24 മണിക്കൂറിനിടെ ചികിത്സയിലുളളവരുടെ എണ്ണത്തില്‍ 24,278 പേരുടെ കുറവുണ്ടായി.

ഇതുവരെ 68,74,518 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 79,415 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!