ഉദുമ ലേബർ കോൺട്രാക്ട് സഹകരണ സംഘം (ULCCS)നെൽകൃഷിയും വെള്ളരിയും കൃഷിയും കഴിഞ്ഞ് ഇപ്പോൾ ചീര കൃഷിയിലേക്ക്.

ഉദുമ: മലയാളികൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര, പല വെറൈറ്റി ചീരകൾ നാം കണ്ടുവരുന്നുണ്ട് പച്ച, ചുവപ്പ്, പട്ടുചീര, വെള്ളചീര തുടങ്ങിയവകൃഷി ചെയ്യുന്നുണ്ട് കൂടുതലായും ചുവപ്പ് കളർ ചീരയാണ് നാം ഉപയോഗിക്കുന്നത് ഇതിന് തന്നെയാണ് കൂടുതൽ ആവിശ്യക്കാരും ഉള്ളത് അതുകൊണ്ട് തന്നെ ചുവപ്പ് തന്നെ തിരഞ്ഞെടുത്തു. ഇതിന്റെ വിത്തിടൽ ഉദ്ഘാടനം ചെമ്മനാട് കൃഷി ഭവൻ അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ ഇ രാജഗോപാൽ നിർവ്വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് കെ രത്നാകരൻ അധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ മാരും ജീവനക്കാരും സംബന്ധിച്ചു.

