KSDLIVENEWS

Real news for everyone

പനത്തടിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി : പീഡിപ്പിച്ച അച്ഛന്റെ സുഹൃത്തായ 61 കാരൻ അറസ്റ്റിൽ

SHARE THIS ON

കാസര്‍കോട്: പനത്തടിയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്ത 61കാരന്‍ അറസ്റ്റില്‍. പനത്തടി സ്വദേശി രാഘവന്‍ ആണ് പിടിയിലായത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടര്‍ന്നാണ് ബലാത്സംഗ വിവരം പുറത്തുവന്നത്. ബലാത്സംഗത്തിന് ഇരയായ പതിനേഴുകാരിയുടെ അച്ഛന്‍റെ സുഹൃത്താണ് പിടിയിലായ രാഘവന്‍.

ആറ് മാസം മുമ്ബ് തുടങ്ങിയ പീഡനമാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു ജില്ലയിലാണ് ജോലി ചെയ്യുന്നത്. അവര്‍ വീട്ടിലുണ്ടാകാറില്ല. പെണ്‍കുട്ടിയുടെ അച്ഛനില്ലാത്ത തക്കം നോക്കി വീട്ടിലെത്തുന്ന പ്രതി പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!