KSDLIVENEWS

Real news for everyone

താജുൽ ഉലമാ നൂറുൽ ഉലമാ അനുസ്മരണവും ജില്ലാ സഅദി സംഗമവും 28ന്  ചെമ്മനാട് സുന്നീ സെന്ററിൽ

SHARE THIS ON

കാസറഗോഡ്: ജാമിഅ സഅദിയ്യ അറബിയ്യയുടെ 55-ാം വാർഷിക സമ്മേളനത്തിന്റ പ്രചരണ ഭാഗമായി മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ (എം.യു.എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സഅദി സംഗമവും താജുൽ ഉലമാ – നൂറുൽ ഉലമാ അനുസ്മരണവും ഈ മാസം 28 തിങ്കളാഴ്ച രാവിലെ 10മണിക്ക് ചെമ്മനാട് സുന്നീ സെന്ററിൽ നടക്കും.
സമസ്ത ജില്ലാ സെക്രട്ടറി ചേരൂർ മുഹ്‌യിദ്ധീൻ സഅദി പ്രാരംഭ പ്രാർത്ഥന നടത്തും പ്രസിഡന്റ് ഹസൻ സഅദി മള്ഹർ അദ്ധ്യക്ഷത വഹിക്കും എം.യൂ.എസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി ഉദ്ഘാടനം ചെയ്യും സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈൻ സഅദി കെ.സി.റോഡ് ആമുഖ പ്രഭാഷണം നടത്തും.
എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ  കരിവെള്ളൂർ വിഷയാവതരണവും സമസ്ത ജില്ലാ മുശാവറാംഗം റഫീഖ് സഅദി ദേലംപാടി അനുസ്മരണ പ്രഭാഷണവും നടത്തും.
എം.യു.എസ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ചിയ്യൂർ അബ്ദുല്ല സഅദി പദ്ധതി അവതരിപ്പിക്കും.
സമാപ്പന പ്രാർത്ഥനക്ക് സയ്യിദ് ഉബൈദുല്ല യാസീൻ സഅദി അൽബുഖാരി നേതൃത്വം നൽകും
കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി പാറപ്പള്ളി ഇസ്മാഈൽ സഅദി ശരീഫ് സഅദി മാവിലാടം അശ്റഫ് സഅദി ആരിക്കാടി മുനീർ സഅദി നെല്ലിക്കുന്ന് അബൂബക്കർ സഅദി നെക്രാജെ എം.ടി.പി ഇസ്മാഈൽ സഅദി  അഹ്‌മദ് സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ ബഷീർ സഅദി ചെറൂണി അബ്ദുൽ റഹ്മാൻ സഅദി പുഞ്ചാവി സുലൈമാൻ സഅദി കൊട്ട്യാടി ഖാലിദ് സഅദി പന്ത്രണ്ടിൽ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!