KSDLIVENEWS

Real news for everyone

ഗോവൻ തീരത്ത് നേവിയുടെ അന്തർവാഹിനിയും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ചു; 2പേരെ കാണാതായി, തിരച്ചിലിന് വിമാനങ്ങളും

SHARE THIS ON

ന്യൂഡൽഹി: ഗോവൻ തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായി. ആറ് കപ്പലും വിമാനങ്ങളും ഉപയോഗിച്ച് പ്രദേശത്ത് നാവികസേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്. കോസ്റ്റ് ഗാർഡിന്റെ ഉൾപ്പടെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്’, അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

error: Content is protected !!