KSDLIVENEWS

Real news for everyone

യുഡിഎഫ് സ്ഥാനാര്‍ഥികളെ സിപിഎം തട്ടിക്കൊണ്ടുപോയി; ആരോപണവുമായി കണ്ണൂര്‍ ഡിസിസി അധ്യക്ഷൻ

SHARE THIS ON

കണ്ണൂർ: ആന്തൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികളെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി കണ്ണൂർ ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്.

ആന്തൂർ നഗരസഭയിലെ രണ്ട് വാർഡുകളില്‍ ഇടത് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.

ഇവിടെ സ്ഥാനാർഥികളായി നിശ്ചയിച്ചവരെ സിപിഎമ്മുകാർ തട്ടിക്കൊണ്ടുപോയി. അതിനാലാണ് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയാതെ പോയത്. ജില്ലാ കളക്ടർ സിപിഎമ്മിനെ സഹായിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.

അതേസമയം നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോള്‍ കണ്ണൂരില്‍ ഒമ്ബതു വാർഡുകളില്‍ എല്‍ഡിഎഫിന് എതിരാളികളില്ല. മലപ്പട്ടം പഞ്ചായത്തിലെ 12-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർഥി നല്‍കിയ പത്രിക തള്ളി.

പഞ്ചായത്തിലെ മറ്റ് രണ്ടുവാർഡുകളിലെ ഇടത് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു. കണ്ണപുരം പഞ്ചായത്തിലെ മൂന്ന്, പത്ത് വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളും തള്ളി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!