ജില്ലാ കലക്ടറുടെ താലൂക്ക് തല ഓൺലൈൺ പരാതി പരിഹാര അദാലത്ത് ഇന്ന് മുതൽ അപേക്ഷിക്കാം

കാസർഗോഡ് • ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന താലൂക്കുതല ഓൺലൈൻ പരാതി പരിഹാര അദാലത്തിലേക്ക് 22 മുതൽ അപേക്ഷിക്കാം . വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് 2021 ജനുവരി 12 നും മഞ്ചേശ്വരം താലൂക്ക് അദാലത്ത് ജനുവരി 19 നും കാസർകോട് താലൂക്ക് അദാലത്ത് ജനുവരി 28 നും നടക്കും . വെള്ളരിക്കുണ്ട് താലൂക്ക് അദാലത്തിലേക്ക് ജനുവരി നാല് വരെയും മഞ്ചേശ്വരം താലൂക്ക് അദാലത്തിലേക്ക് ജനുവരി 10 വരെയും കാസർകോട് താലൂക്ക് അദാലത്തിലേക്ക് ജനുവരി 18 വരെയും പരാതികൾ സ്വീകരിക്കും . കുടിവെള്ളം , വൈദ്യുതി , പെൻഷൻ , തദ്ദേശ സ്വയംഭരണം , ആരോഗ്യ വകുപ്പ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തിൽ പരിഗണിക്കുക . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാ സഹായം , ലൈഫ് മിഷൻ പദ്ധതി , റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ എൽ ആർ എം കേസുകൾ , സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേ പരിഹാരം , പട്ടയത്തിനുള്ള അപേക്ഷ എന്നിവ അദാലത്തിലേക്ക് പരിഗണിക്കില്ല . : oo :ം.ലറശ്വേശര . : സല്യമഹമ.ഴീ്.ശി ലൂടെ ഓൺലൈനായും അക്ഷയ കേന്ദ്രങ്ങൾ വഴിയും പരാതികൾ സമർപ്പിക്കാം . താലൂക്ക് ഓഫീസുകളിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും നേരിട്ടും പരാതികൾ സ്വീകരിക്കും . ഓൺലൈനായി പരാതി പരിഹാര അദാലത്തിലേക്ക് സമർപ്പിക്കുന്ന എല്ലാ പരാതികളും ബന്ധപ്പെട്ട താലൂക്ക് ഓഫീസിലേക്കും അയക്കണം . കാസർകോട് : ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ഹോസ്ദുർഗ്ഗ് താലൂക്ക് ഓൺലൈൻ പരാതി പരിഹാര അദാലത്ത് 29 ന് ഉച്ചയ്ക്ക് രു മുതൽ വൈകീട്ട് അഞ്ച് വരെ നടക്കും .