KSDLIVENEWS

Real news for everyone

ഒമാനിലും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസെന്ന് സംശയം; നാല് പേര്‍ നിരീക്ഷണത്തില്‍.

SHARE THIS ON

ഒമാനിൽ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധയേറ്റതായി സംശയമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു . യു.കെയിൽ നിന്നെത്തിയ ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വാർത്താ ഏജൻസി സ്ഥിരീകരിച്ചു . ബ്രിട്ടനിൽ നിന്നെത്തിയ നാല് പേർക്ക് ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസാണോ ബാധിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒമാൻ ആരോഗ്യ മന്ത്രി ഡോ . അഹ്മദ് അൽ സൈദി പറഞ്ഞു . ജനറ്റിക് മാപ്പ് അടിസ്ഥാനപ്പെടുത്തിയുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത് . പരിശോധനാഫലങ്ങൾ ഉടൻ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു . എന്നാൽ ജനിതക മാറ്റം സംഭവിച്ച് കൊവിഡ് വൈറസ് നേരത്തെയുണ്ടായിരുന്ന Google ong nonuj6o1300 ഈ പരസ്യം കാണുന്നത് നിർത്തുക എന്തുകൊണ്ട് ഈ പരസ്യം വൈറസിനേക്കാൾ കൂടുതൽ അപകടകാരിയാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു . നേരത്തെയുണ്ടായിരുന്ന കൊവിഡ് വൈറസിനേക്കാൾ 70 ശതമാനത്തോളം വേഗത്തിൽ വ്യാപിക്കുന്ന തരത്തിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് യു.കെയിൽ കണ്ടെത്തിയതിന് പിന്നാലെ ഒമാൻ അതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ ഒരാഴ്ചത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു . അതേസമയം രാജ്യത്ത് ഇപ്പോൾ നൽകുന്ന കൊവിഡ് വാക്സിൻ പുതിയ തരത്തിൽപെട്ട വൈറസിനെതിരെയും ഫലപ്രദമാണെന്ന് ആരോഗ്യ മന്ത്രി അഭിപ്രായപ്പെട്ടു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!