SSF മൊഗ്രാൽ പുത്തൂർ സെക്ടർ കൗൺസിൽ സമാപിച്ചു.

SSF മൊഗ്രാൽ പുത്തൂർ സെക്ടർ കൗൺസിൽ സമാപിച്ചു.
മൊഗ്രാൽ പുത്തൂർ:ഇൻഖിലാബ്;വിദ്യർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന ശീർഷകത്തിൽ SSF മൊഗ്രാൽ പുത്തൂർ സെക്ടർ കൗൺസിൽ കോട്ടക്കുന്ന് മർകസ് മൈമനിൽ വെച്ച് സമാപിച്ചു.SSF മൊഗ്രാൽ പുത്തൂർ സെക്ടർ പ്രസിഡന്റ് അഷ്റഫ് ബള്ളൂർ അധ്യക്ഷത വഹിച്ച പരിവാടിയിൽ SSF കാസറഗോഡ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ മിസ്ബാഹി പരപ്പ ഉത്ഘാടനം ചെയ്തു.മർകസുൽ മൈമൻ മുദരിസ് സഈദ് സഅദി കോട്ടക്കുന്ന് വിഷയാവതരണം നടത്തി.ജില്ലാ സെക്രെട്ടറി ഷംസിർ സൈനി,ഡിവിഷൻ പ്രസിഡന്റ് ബാദുഷ ഹാദി സെക്രെട്ടറിമാരായ സാജിദ് സഖാഫി മൊഗർ,ഫയാസ് പട്ള,മുർഷിദ് പുളിക്കൂർ,മനാസ് ഹിമമി സഖാഫി തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.പരിപാടിയിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ SSF ൻ 2 സെക്ടർ രൂപംകൊണ്ടു.പുതിയ സെക്ടറായ ചൗക്കി സെക്ടർ നിലവിൽ വന്നു.ഷാനിഫ് എരിയാൽ സ്വാഗതം പറഞ്ഞ പരിവാടിയിൽ ജവാദ് മൊഗ്രാൽ പുത്തൂർ നന്ദി പറഞ്ഞു.