KSDLIVENEWS

Real news for everyone

ബേക്കൽ തീരത്ത് ഇന്നുമുതൽ ആഘോഷ രാവുകൾ; ബീച്ച് ഫെസ്റ്റിന് ഇന്ന് തുടക്കമാകും

SHARE THIS ON

കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പിന്റെ ആഘോഷ രാവുകൾക്ക് ഇന്ന് തുടക്കം. ദിവസവും വൈകിട്ട് വിവിധ കലാപരിപാടികൾക്കു പുറമേ വിപണന മേളയും ഭക്ഷ്യ സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും കളിയിടങ്ങളും ഫെസ്റ്റിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് 5 മുതൽ 7 വരെ സാംസ്‌കാരിക സദസ്സും നടക്കും. രണ്ട് വേദികളിലായിട്ടാണ് പരിപാടികൾ. ഒന്നാം വേദിയിൽ പ്രമുഖ കലാകാരൻ അണിനിരക്കുന്ന ഇനങ്ങൾ അരങ്ങേറും. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് ഈ വേദിയിൽ അരങ്ങേറുക. ജില്ലയുടെ തനത് കലാരൂപങ്ങളും ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കുടുംബശ്രീ പ്രവർത്തകരുടെ കലാപരിപാടികൾ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 

പരിപാടികൾ ഇങ്ങനെ
∙ഇന്ന് വൈകിട്ട് 5.00: പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം
വൈകിട്ട് 6.00: ഉദ്ഘാടനം– കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ 
ഉദ്ഘാടന ചടങ്ങിന് ശേഷം: തൈക്കൂടം ബ്രിജ് നയിക്കുന്ന മ്യൂസിക് ഷോ.
∙നാളെ: ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ.
∙മറ്റന്നാൾ കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 
∙25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്

∙26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് നൈറ്റ്
∙ 27ന് പത്മകുമാറും ദേവും സംഘവും ഓൾഡ് ഈസ് ഗോൾഡ് മ്യൂസിക്കൽ മെലഡി
∙28ന് സോൾ ഓഫ് ഫോക്കുമായി അതുൽ നറുകര
∙ 29ന് കണ്ണൂർ ഷരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്,
∙30ന് ഗൗരിലക്ഷ്മി മ്യൂസിക്കൽ ബാൻഡ്
∙ 31ന് റാസാ ബീഗം ഗസൽ ഡ്യൂ, ആട്ടം കലാ സമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂയർ നൈറ്റ് ‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!