വീണ്ടും ഉയർന്ന് സ്വർണ്ണ വില; ആഘോഷങ്ങൾക്ക് ചൂട് പിടിപിടിപ്പിച്ച് സ്വർണ്ണത്തിളക്കം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നു. ഡിസംബര്‍ 18 മുതല്‍ വില കുറഞ്ഞിട്ടില്ല. 46000 ത്തിനു മുകളിലാണ് കഴിഞ്ഞ ഒരഴ്ചയായി സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,400 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 25 രൂപ ഉയര്‍ന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു.വിപണി വില 4785 രൂപയുമാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്ന് 81 രൂപയായി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

