ഗാസയിലേക്ക് 495 ടൺ അവശ്യസാധനങ്ങൾ അയച്ചു കൊടുത്ത് യു.എ.ഇ
അബുദാബി: യുദ്ധം ദുരിതത്തിലാക്കിയ പലസ്തീൻ ജനതയ്ക്ക് മാനുഷിക പിന്തുണ നൽകുന്നതിന് 495 ടൺ ദുരിതാശ്വാസ സാമഗ്രികൾ കൂടി യു.എ.ഇ. അയച്ചു. ഭക്ഷണം, മരുന്ന്, ശൈത്യകാല വസ്ത്രം എന്നിവയുമായി 30 ട്രക്കുകളാണ് ഈജിപ്തിലെ റഫാ അതിർത്തി വഴി ഗാസയിലെത്തിയത്. ഇതുവരെ 1273 ട്രക്കുകളിലായി 28,000 ടണ്ണിലേറെ വസ്തുക്കൾ യു.എ.ഇ. ഗാസയിൽ എത്തിച്ചിട്ടുണ്ട്. ഗാസയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ലഘൂകരിക്കാനും അവർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്ന് യു.എ.ഇ. അധികൃതർ പറഞ്ഞു.