KSDLIVENEWS

Real news for everyone

പട്ല ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി; അൽറുബ ഫ്രൈഡ് ചിക്കൻ മസാല ഉടമ കെ.ബി.മുനീർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

SHARE THIS ON

മാതൃഭൂമി -മധുരം മലയാളം പദ്ധതിക്ക് പട്ല ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. സ്കൂൾ ലീഡർ മറിയം തൻവീറക്ക് മാതൃഭൂമി പത്രം നൽകിക്കൊണ്ട് അൽറുബ ഫ്രൈഡ് ചിക്കൻ മസാല ഉടമ കെ.ബി.മുനീർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് അന്താരാഷ്ട്ര വിപണിയിൽ വരെ തൻ്റെ സാന്നിദ്ധ്യമറിയിച്ച അൽറുബ ഫ്രൈഡ് ചിക്കൻ മസാല ഉടമയായ കെ ബി മുനീർ പട്ല ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ചടങ്ങിൽ സ്കൂൾപി.ടി.എ പ്രസിഡണ്ട് പി. അബൂബക്കർ, വൈസ് പ്രസിഡണ്ട് റൗഫ് കൊല്ല്യ, വികസന സമിതി ചെയർമാൻ മുഹമ്മദ് നീർച്ചാൽ മാതൃഭൂമി സീഡ് കോർഡിനേറ്റർ രാമചന്ദ്രൻ വേട്ടറാഡി, എം.രുക്മിണി , ടി.പി.അജിത്ത് കുമാർ, ശ്രുതി മോഹൻ, സിന്ധു ടി.എം,അഖിൽ കെ . എസ്, ശൈലജ.പി എന്നിവർക്കൊപ്പം വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൻ്റെ ഭാഗമായി

error: Content is protected !!