കാന്തപുരത്തെ പിന്തുണച്ച പിഎംഎ സലാമിന് ജിഫ്രി തങ്ങളുടെ വിമര്‍ശനം;കാന്തപുരം മത നിയമം പറഞ്ഞപ്പോൾ പിന്തുണക്കുകയും സമസ്ത പറയുമ്പോൾ കൊഞ്ഞനം കാട്ടുകയും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യമെന്ന് തങ്ങൾ

കോഴിക്കോട്: മെക് സെവൻ വ്യായാമത്തെ സംബന്ധിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശത്തെ പിന്തുണച്ച മുസ്ലിം ലീഗ് നേതാവ് പി.എം.എ.
സലാമിന് ജിഫ്രി തങ്ങളുടെ വിമർശനം. കാന്തപുരത്തെ പിന്തുണച്ചതിന് പിന്നില്‍ സ്വാർഥ താല്‍പര്യവും രാഷ്ട്രീയ ലക്ഷ്യവുമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സ്ത്രീകളെ സംബന്ധിച്ച മതവിധി കാന്തപുരം പറഞ്ഞപ്പോള്‍ ചിലർ പിന്തുണച്ചു. സമസ്ത മതവിധികള്‍ പറഞ്ഞപ്പോള്‍ കൊഞ്ഞനം കാട്ടിയവരാണ് ഇവരെന്നും തങ്ങള്‍ വിമർശിച്ചു.