KSDLIVENEWS

Real news for everyone

അതിഞ്ഞാൽ സോക്കർ ലീഗ്; രാജകീയ വരവോടെ കിരീടം വാനിലുയർത്തി ഗോവ ബ്രോസ്

SHARE THIS ON

കാഞ്ഞങ്ങാട് : കാൽപന്തുകളിയുടെ ആരവമുയർന്ന ഫെബ്രുവരി 21 ന്റെ സായം സന്ധ്യയിൽ രാവിനെ പകലാക്കി പാലക്കുന്ന് കിക്കോഫ് ഫ്ലെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ അരങ്ങേറിയ നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം വാനിലുയർത്തി ടീം എഫ്സി ഗോവ ബ്രോസ്.

അതിഞ്ഞാൽ പ്രദേശത്ത് നിന്നുള്ള ഏഴോളം ക്ലബുകൾ മാറ്റുരയ്ച്ച ലീഗ് പോരാട്ടത്തിൽ ആദ്യമായാണ് ടീം ഗോവ ബ്രോസ്‌ കളിക്കാനെത്തുന്നത്. ആദ്യ വരവിൽ തന്നെ രാജകീയ പ്രൗഢിയോടെ സോക്കർ ലീഗിന്റെ ചാമ്പ്യൻസ് പട്ടം വാനിലുയർത്താനും ടീം ഗോവ ബ്രോസിനായി.

ആദ്യ റൗണ്ടിലെ ആറ് മത്സരങ്ങളിൽ നിന്നായി മൂന്ന് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി പതിനെന്ന് പോയിന്റോടെ ടേബിൾ ടോപ്പറായാണ് ടീം ഗോവ ബ്രോസ്‌ സെമിയിൽ എത്തുന്നത്, സെമിയിൽ ടൈബ്രേക്കറിലൂടെ എഫ് ദോസ്‌തി യെ പരാജയപ്പെടുത്തി അവസാന പോരാട്ടത്തിൽ ഒരു ഗോളും വഴങ്ങാതെ ടീം മൗവ്വൽ ബ്രദേഴ്‌സിനെ ഒരു ഗോളിന് കീഴ്പ്പെടുത്തിയത് തങ്ങളുടെ ആദ്യ വരവിൽ തന്നെ കരുത്തറിയിച്ച് ടീം ഗോവ ബ്രോസ്‌ ചാമ്പ്യൻസ് പട്ടമുയർത്തിയത്.

ലീഗ് പോരാട്ടത്തിലെ മികച്ച കളിക്കാരനായി മൗവ്വൽ ബ്രദേഴ്‌സ് ന്റെ ജെഴ്സി അണിഞ്ഞ ഫായിസിനെയും, ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി ക്ലബ് ഇന്റിമേറ്റ് ഫൈറ്റേർസ് ന്റെ നാച്ചു പാലക്കിയും, ഭാവി വാഗ്ദാനമായി ഉയർന്ന് വരുന്ന താരമായി ടീം ചന്ദ്രിക ബ്രദേഴ്‌സ് ന്റെ അഫ്ലു വും, മികച്ച ഗോൾകീപ്പറായി ബാറിന് കീഴെ സർകസ് അഭ്യാസിയുടെ മെയ്വഴക്കത്തോട് കസർത്ത് തീർത്ത ടീം ഗോവ ബ്രോസിന്റെ ഗോളി സാബിത്തിനെയും, മികച്ച വിംഗ് താരമായി ടീം മൗവ്വൽ ബ്രദേഴ്‌സിന്റെ അഷ്‌ഫാഖിനെയും തെരഞ്ഞെടുത്തു.

ജീവ കാരുണ്യ
പൊതുപ്രവർത്തകനും പ്രവാസി വ്യവസായി യുമായ സന മാണിക്കോത്താണ് പന്ത് തട്ടി നാലാമത് അതിഞ്ഞാൽ സോക്കർ ലീഗ് പോരാട്ടാത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!