KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 15,102 പേർക്ക് കോവിഡ് കേസുകൾ; 278 മരണം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ 15,102 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 278 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രായലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം 1.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ 31,377 ആളുകൾ കൂടി രോഗമുക്തി നേടിയതോടെ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഇപ്പോൾ 1,64,522 ആണ്, 98.42 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ മൊത്തം കേസുകളുടെ 0.38 ശതമാനമാണ് സജീവ കേസുകൾ.null

രാജ്യത്ത് ഇതുവരെ 176.19 കോടി ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 33.84 ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!