ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിനെ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്സ് കേരള (എ ഒ എ ഡബ്ല്യൂ എ )ആദരിച്ചു

.
കുമ്പള: ആരോഗ്യ വകുപ്പിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിനെ അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽ വർക്ക് ഷോപ്പ് കേരള കുമ്പള യൂനിറ്റ് ആദരിച്ചു.
കോവിഡ് രോഗ പ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി ചെയ്യുന്നതിനാണ് ആദരം.
സ്രവപരിശോധന,ബോധവത്കരണം,ക്വാറന്റയിൻ,വാക്സിനേഷൻ തുടങ്ങിയ സേവനങ്ങൾ പൊതുജനങ്ങളിൽ മതിപ്പ് ഉളവാക്കിയിട്ടുണ്ട്.
നയാബസാർ ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്ന വാർഷിക സമ്മേളനത്തിൽ കുമ്പള യൂനിറ്റ് പ്രസിഡന്റ് കെ. നാഗേഷ് ആണ് ആദരിച്ചത്.
പരിപാടി സംസ്ഥാന ടഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു.
കെ.നാഗേഷ് അദ്ധ്യക്ഷം വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫ് മുഖ്യാതിഥി യായിരുന്നു.ജില്ലാ പ്രസിഡന്റ്ഗുണേന്ദ്രലാൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി.
നാരായണ,ദേവിദാസ്,രവീന്ദ്രൻ കല്ലംങ്കൈ,അരവിന്ദൻ മാവുങ്കാൽ,ജോഷിതോമസ്,രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിനെ അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്സ് കേരള കുമ്പള യൂനിറ്റ് പ്രസിഡന്റ് കെ.നാഗേഷ് ആദരിക്കുന്നു.