KSDLIVENEWS

Real news for everyone

കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കി സൗദി അറേബ്യ

SHARE THIS ON

കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു, കൊവിഡിനെതിരെയുള്ള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഇനിയുണ്ടാകില്ല. ക്വാറന്റൈന്‍ ആവശ്യമില്ലാത്തതിന് പുറമെ വരുന്നതിന് മുമ്ബും എത്തിച്ചേര്‍ന്നതിനു ശേഷവുമുള്ള പിസിആര്‍ പരിശോധനകളും നീക്കം ചെയ്തതായി മന്ത്രാലയം ഇന്നലെ വ്യക്തമാക്കി.പോസിറ്റീവ് കേസുകളുടെ നിരക്ക് 4 ശതമാനത്തില്‍ താഴെയായി കുറഞ്ഞതും ടാര്‍ഗെറ്റുചെയ്‌ത എല്ലാ ഗ്രൂപ്പുകള്‍ക്കും വാക്‌സിനേഷന്‍ നിരക്ക് 99 ശതമാനത്തില്‍ എത്തിയതുമാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ കാരണമെന്ന് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!