ലഹരിക്കടിമയായ അക്രമിയെ കീഴ്‌പ്പെടുത്താൻ ജനങ്ങളുടെ സഹായം തേടാം;പൊലീസുകാര്‍ക്ക് നിര്‍ദേശവുമായി സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം:ലഹരിക്കടിമയായ അക്രമിയെ കീഴ്‌പ്പെടുത്താൻ പൊതുജനങ്ങളുടെ സഹായം തേടാമെന്ന് സംസ്ഥാന പൊലീസ് മേധാവി.
ലഹരിക്കടിമയായ പ്രതികളെ പിടികൂടുമ്ബോള്‍ പൊലീസുകാർ ചെയ്യേണ്ട കാര്യങ്ങള്‍ നിർദേശിച്ചുള്ള സർക്കുലറിലാണ് ഇക്കാര്യം പറഞ്ഞത്.
കസ്റ്റഡിയിലെടുക്കുന്നവരെ മെഡിക്കല്‍ ഉദ്യോഗസ്ഥർക്ക് മുമ്ബാകെ സ്വതന്ത്രമായി പെരുമാറാൻ അനുവദിക്കരുതെന്നും നിർദേശിച്ചു. ഡോ. വന്ദനാദാസ് ലഹരിക്കടിമയായ പ്രതിയുടെ കയ്യാല്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിർദേശം.
കസ്റ്റഡി നടപടി പൂർണമായും വീഡിയോയില്‍ ചിത്രീകരിക്കണം, ആക്രമണ സ്വഭാവമുള്ളവരെ കീഴ്‌പ്പെടുത്തുമ്ബോള്‍ ഉദ്യോഗസ്ഥർ അതിന് സജ്ജരായിരിക്കണം, കസ്റ്റഡിയിലെടുത്ത ഉടൻ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകരുത്, ആവശ്യമെങ്കില്‍ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ജാമ്യം നല്‍കാം എന്നിങ്ങനെയുള്ള നിർദേശങ്ങളും സർക്കുലറില്‍ നല്‍കി.

