ന്യൂയോർക്കിലെ ലഗ്വാർഡിയയിൽവിമാനവും ട്രക്കും റൺവേയിൽ കൂട്ടിയിടിച്ചു; പൈലറ്റും സഹപൈലറ്റും മരിച്ചു

ന്യൂയോർക്ക്: ലാഗാർഡിയ വിമാനത്താവളത്തിലെ റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് എയർ കാനഡ വിമാനത്തിലെ പൈലറ്റും സഹപൈലറ്റും മരിച്ചു. 39 യാത്രക്കാർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ പരുക്ക് ഗുരുതരമാണ്. വിമാനത്തിൽ 72 യാത്രക്കാരും 4 ജോലിക്കാരുമാണ് ഉണ്ടായിരുന്നത്.
എന്തോ ഗന്ധം അനുഭവപ്പെടുന്നതായി പൈലറ്റ് അറിയിച്ചതിനെ തുടർന്ന്, മറ്റൊരു വിമാനത്തിനു സമീപത്തേക്ക് പോകുകയായിരുന്ന അഗ്നിശമന സേനയുടെ വാഹനമാണ് അപകടത്തിന് ഇടയാക്കിയത്. എയർ കാനഡ വിമാനം ഈ സമയത്ത് ലാൻഡ് ചെയ്യുകയായിരുന്നു. വാഹനം നിർത്താൻ എയർപോർട്ട് കൺട്രോൾ വിഭാഗം നിർദേശിച്ചെങ്കിലും സാധിച്ചില്ല.

