ഓക്സിജന്‍ പ്രതിസന്ധി; ദില്ലി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു

25 രോഗികള്‍ മരിച്ച ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചു. അടിയന്തരമായി ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു ടാങ്കര്‍ ഓക്സിജനാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിസന്ധി രൂക്ഷമായിരുന്ന മാക്സ് ആശുപത്രിയിലും ഓക്സിജന്‍ എത്തിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്നുലക്ഷത്തിനു മുകളില്‍ രോഗികള്‍. ഇരുപതിനാല് മണിക്കൂറിനിടെ മൂന്നുലക്ഷത്തി മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റി മുപ്പത് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,263 പേര്‍ക്ക് ജീവന്‍ നഷ്ടമായി

