KSDLIVENEWS

Real news for everyone

മര്‍ത്യ-പെര്‍ള ജുമാമസ്ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകര്‍ത്ത നിലയില്‍; 10,000 രൂപ മോഷണം പോയി

SHARE THIS ON

കാസർകോട്: മർത്യയിലുള്ള മർത്യ-പെർള ജുമാമസ്‌ജിദ് അങ്കണത്തിലെ ഭണ്ഡാരപ്പെട്ടിയുടെ പൂട്ട് തകർത്തു 10,000 രൂപ കവർച്ച ചെയ്തു‌. ഏപ്രിൽ 19നു രാത്രി 11 മണിക്കും 20നു പുലർച്ചെ 4.30 മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു. മസ്‌ജിദ് കമ്മിറ്റി ഭാരവാഹിയായ എ. ഷാഹുൽ ഹമീദ് നൽകിയ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.

മോഷ്ടാവിന്റേതെന്നു സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യം പരിശോധിച്ചു വരികയാണെന്നും മോഷ്ടാവിനെ ഉടൻ കണ്ടെത്താനാകുമെന്നുമാണ് പ്രതീക്ഷയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!