ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറില്‍

ലണ്ടൻ: ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ഗ്രൂപ്പ് ഡി യിൽ നിന്നും ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഇംഗ്ലണ്ടിന്റെ പ്രീക്വാർട്ടർ പ്രവേശനം. സൂപ്പർതാരം റഹീം സ്റ്റെർലിങ്ങാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. Cricket ഓപ്പണര്‍മാര്‍ പുറത്ത്; അഞ്ചാംദിനത്തിലെ മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ടിന് 64 റണ്‍സെന്ന നിലയില്‍ | Read more ഗ്രൂപ്പ് ഡിയിൽ രണ്ട് വിജയങ്ങളും ഒരു സമനിലയുമടക്കം ഏഴുപോയന്റുകൾ നേടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനക്കാരായത്. ചെക്ക് റിപ്പബ്ലിക്കിനെതിരേ മികച്ച പ്രകടനമാണ് ഹാരി കെയ്നും സംഘവും പുറത്തെടുത്തത്. പ്രീ ക്വാർട്ടറിൽ മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരെയാണ് ഇംഗ്ലണ്ട് നേരിടുക. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും നാല് മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. രണ്ടാം മിനിട്ടിൽ തന്നെ ഇംഗ്ലണ്ട് മത്സരത്തിൽ ലീഡെടുത്തെന്ന് തോന്നിച്ചു. ചെക്ക് ഗോൾകീപ്പർ വാസ്ലിക്കിന്റെ തലയ്ക്ക് മുകളിലൂടെ ഇംഗ്ലണ്ട് മുന്നേറ്റതാരം റഹീം സ്റ്റെർലിങ് പന്ത് കോരിയിട്ടു. പക്ഷേ നിർഭാഗ്യവശാൽ പന്ത് ഗോൾപോസ്റ്റിൽ തട്ടിത്തെറിച്ചു. Cricket ‘അവന്റെ പേര് സൂപ്പര്മാന് ഗില്‍ എന്നാക്കി മാറ്റൂ’; ഷമിയുടെ പന്തില്‍ ഗില്ലിന്റെ വിസ്മയ ക്യാച്ച് | Read more എന്നാൽ അൽപസമയത്തിനുശേഷം സ്റ്റെർലിങ് നഷ്ടപ്പെടുത്തിയ അവസരത്തിന് പകരം വീട്ടി. 12-ാം മിനിട്ടിൽ മനോഹമായ ഗോൾ നേടി മത്സരത്തിൽ ചെക്കിനെതിരേ ഇംഗ്ലണ്ടിന് ലീഡ് സമ്മാനിച്ചു. മികച്ച ഒരു പാസിങ് ഗെയിമിന്റെ ഫലമായാണ് ഗോൾ പിറന്നത്. സൂപ്പർതാരം ജാക്ക് ഗ്രീലിഷിന്റെ അളന്നുമുറിച്ച ക്രോസിന് തലവെച്ച് മികച്ച ഒരു ഹെഡ്ഡറിലൂടെയാണ് സ്റ്റെർലിങ് ഇംഗ്ലണ്ടിനായി ലീഡ് സമ്മാനിച്ചത്. താരം ടൂർണമെന്റിൽ നേടുന്ന രണ്ടാം ഗോളാണിത്. ഗോൾ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് ഇംഗ്ലീഷ് താരങ്ങൾ കളിച്ചത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ ഇംഗ്ലണ്ട് തിളങ്ങിയതോടെ ചെക്ക് താരങ്ങൾ വിയർത്തു. ആദ്യ 25 മിനിട്ടിൽ ഒരു ഗോളവസരം പോലും സൃഷ്ടിക്കാൻ ടീമിന് സാധിച്ചില്ല. 25ാം മിനിട്ടിൽ ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോൾകീപ്പർ വാസ്ലിക് തട്ടിയകറ്റി. 27-ാം മിനിട്ടിൽ ചെക്കിന്റെ ഹോൾസിന്റെ ലോങ്റേഞ്ചർ ഇംഗ്ലണ്ട് ഗോൾകീപ്പർ പിക്ക്ഫോർഡ് മുഴുനീള ഡൈവിലൂടെ തട്ടിയകറ്റി. 34-ാം മിനിട്ടിൽ ചെക്കിന്റെ സൗസെക്കിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നു. 36-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ലൂക്ക് ഷായുടെ കിക്ക് വാസ്ലിക്ക് തട്ടിയകറ്റി. 42-ാം മിനിട്ടിൽ ഹാരി കെയ്നിന്റെ ലോങ്റേഞ്ചറും വാസ്ലിക്ക് രക്ഷപ്പെടുത്തി. രണ്ടാം പകുതിയിൽ സമനില ഗോൾ കണ്ടെത്തുന്നതിനായി ചെക്ക് റിപ്പബ്ലിക്ക് ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. പക്ഷേ മുന്നേറ്റനിരയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറവായിരുന്നു. ഇംഗ്ലണ്ടാകട്ടെ പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധ കൊടുത്തത്.ഇതോടെ രണ്ടാം പകുതിയിൽ കളിയുടെ വേഗം കുറഞ്ഞു. കാര്യമായ ഗോളവസരങ്ങൾ രണ്ടാം പകുതിയിൽ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും കഴിഞ്ഞില്ല. 86-ാം മിനിട്ടിൽ ഇംഗ്ലണ്ടിന്റെ ഹെൻഡേഴ്സൺ ചെക്ക് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. വൈകാതെ മത്സരം അവസാനിച്ചു

