KSDLIVENEWS

Real news for everyone

എസ് എസ് എഫ്  അംഗഡിമുഗർ സെക്ടർ സാഹിത്യോത്സവിന് ആവേശ പരിസമാപ്തി.മുന്നൂർ യൂണിറ്റ് ജേതാക്കളായി

SHARE THIS ON

അംഗഡിമുഗർ: എസ് എസ് എഫ്  അംഗഡിമുഗർ സെക്ടർ സാഹിത്യോത്സവ് മുന്നൂറിൽ സമാപിച്ചു.2025 ജൂൺ 21 വൈകുന്നേരം 5 മണിക്ക് സ്വാഗതസംഘം ഭാരവാഹികൾ പതാക ഉയർത്തി.ശേഷം കവിയും എഴുത്തുകാരനുമായ രവീന്ദ്രൻ പാടി ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് കാസർകോട് ജില്ല ഫിനാൻസ് സെക്രട്ടറി ഫയാസ് പട്ള സന്ദേശ പ്രഭാഷണം നടത്തി.സുബൈർ മുന്നൂർ ആശംസ അറിയിച്ച് സംസാരിച്ചു.എസ് എസ് എഫ് കാസർകോട് ജില്ല സെക്രട്ടറി ജംഷീദ്,എസ്എസ്എഫ് കുമ്പള ഡിവിഷൻ പ്രസിഡൻ്റ് നസീർ ഹിമമി,ഡിവിഷൻ സെക്രട്ടറി യൂനസ് സുറൈജി,സ്വാഗതസംഘം ചെയർമാൻ ഇസ്മായിൽ കുണ്ടാളം,സ്വാഗതസംഘം കൺവീനർ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കെ സി എം തുടങ്ങിയവർ സംബന്ധിച്ചു.

9 യൂണിറ്റുകളിൽ നിന്നായി 250+ മത്സരാർത്ഥികൾ വിവിധ മത്സരങ്ങളിൽ മത്സരിച്ചു.

എസ് എസ് എഫ് കുമ്പള ഡിവിഷൻ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി സമാപന പ്രാർത്ഥന നടത്തി
സമാപന സംഗമം 2025 ജൂൺ 22 രാത്രി 8:30  മണിക്ക് സെക്ടർ പ്രസിഡൻ്റ് മുഹമ്മദ് റൈമാസിൻ്റെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സമാപന സംഗമം ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ ദർബാർകട്ട അനുമോദന പ്രഭാഷണം നടത്തി.എസ് എസ് എഫ് കാസർഗോഡ് ജില്ല മുൻ സെക്രട്ടറി അബു സാലി ആശംസ അർപ്പിച്ച് സംസാരിച്ചു.സെക്ടർ പ്രസിഡൻ്റ് മുഹമ്മദ് റൈമാസ് യൂണിറ്റുകളുടെ പോയിൻ്റ് നില പ്രഖ്യാപിച്ചു.ഒന്നാം സ്ഥാനം മുന്നൂർ – 300,രണ്ടാം സ്ഥാനം പെർമുദെ – 269,മൂന്നാം  സ്ഥാനം കന്തൽ – 266 പോയിന്റുകൾ നേടി.കല കലപ്രതിഭയായി മുന്നൂർ യൂണിറ്റിലെ സുബൈറിനെയും,സർഗ്ഗപ്രതിഭയായി മുന്നൂർ യൂണിറ്റിലെ അഫ്നാസിനെയും തിരഞ്ഞെടുത്തു.
ഡിവിഷൻ ജനറൽ സെക്രട്ടറി രിഫായി ഹിഷാമി,മുഹമ്മദ് ഡി എ,അബ്ദു റഹ്മാൻ ഒടുവാൻ,മുഹമ്മദ് ഉമൈർ,താജുദ്ദീൻ സഖാഫി,യഹിയ സഅദി,സൈഫുദ്ദീൻ,മിസ്ബാഹ്,സക്കി,സവാദ്,ശുഹൈബ് മള്ഹരി തുടങ്ങിയവർ സംബന്ധിച്ചു.
33 -ാം എഡിഷൻ സെക്ടർ സാഹിത്യോത്സവ് ബാഡൂർ വേദിയാകും.സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് സൈഫുള്ള സ്വാഗതവും,സെക്ടർ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഉമൈർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!