KSDLIVENEWS

Real news for everyone

പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി.

SHARE THIS ON

പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു. പോക്സോ വകുപ്പ് ചുമത്താതെ ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

അതേസമയം, കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷിക്കാന്‍ കേസ് അട്ടിമറിച്ച ക്രൈബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!